Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump-Mandani Meeting

ട്രംപ്-മംദാനി കൂടിക്കാഴ്ചയിൽ പ്രകടമായത് സൗഹൃദം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കീ​​​രി​​​യും പാ​​​ന്പും പോ​​​ലെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ലൂ​​​ടെ പ​​​ര​​​സ്പ​​​രം ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ മേ​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ സൊ​​​ഹ്റാ​​​ൻ മം​​​ദാ​​​നി​​​യും ത​​​മ്മി​​​ലു​​​ള്ള ആ​​​ദ്യ കൂ​​​ടി​​​ക്കാ​​​ഴ്ച അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാം​​​വി​​​ധം സൗ​​​ഹൃ​​​ദ​​​പ​​​ര​​​മാ​​​യി.

‘നൂ​​​റു ശ​​​ത​​​മ​​​നം ക​​​മ്യൂ​​​ണി​​​സ്റ്റ് വ​​​ട്ട​​​ൻ’ എ​​​ന്നു​​​വി​​​ളി​​​ച്ച് ഒ​​​രി​​​ക്ക​​​ൽ അ​​​ധി​​​ക്ഷേ​​​പി​​​ച്ച മം​​​ദാ​​​നി ത​​​ന്നെ അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സി​​​ലെ ഓ​​​വ​​​ൽ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ട്രം​​​പ് പ​​​റ​​​ഞ്ഞു.

അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ ഏ​​​റെ​​​യു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ ഒ​​​ഴി​​​വാ​​​ക്കി ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​നുവേ​​​ണ്ടി​​​യു​​​ള്ള പൊ​​​തു​​​കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ട്രം​​​പ് ത​​​യാ​​​റാ​​​യ​​​തി​​​നെ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​താ​​​യി മം​​​ദാ​​​നി പ​​​റ​​​ഞ്ഞു.

ട്രം​​​പ് ക​​​സേ​​​ര​​​യി​​​ൽ ഇ​​​രു​​​ന്നും മം​​​ദാ​​​നി അ​​​രി​​​കി​​​ൽ നി​​​ന്നു​​​മാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ത്. മം​​​ദാ​​​നി​​​യു​​​ടെ ചി​​​ല ഐ​​​ഡി​​​യ​​​ക​​​ൾ ത​​​നി​​​ക്കു​​​മു​​​ണ്ടെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു.

ട്രം​​​പ് ഏ​​​കാ​​​ധി​​​പ​​​തി​​​യും ഫാ​​​സി​​​സ്റ്റു​​​മാ​​​ണെ​​​ന്ന മം​​​ദാ​​​നി​​​യു​​​ടെ മു​​​ൻ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ മം​​​ദാ​​​നി​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​ണു ട്രം​​​പ് സ്വീ​​​ക​​​രി​​​ച്ച​​​ത്. ഫാ​​​സി​​​സ്റ്റ് എ​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ മോ​​​ശ​​​മാ​​​യ വി​​​ശേ​​​ഷ​​​ണം ത​​​നി​​​ക്ക് ആ​​​ളു​​​ക​​​ൾ ന​​​ല്കി​​​യു​​​ട്ടു​​​ണ്ടെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞു.

ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന വീ​​​ട്ടു​​​വാ​​​ട​​​ക, അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​വ​​​ർ​​​ധ​​​ന തു​​ട​​ങ്ങി​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് ട്രം​​​പി​​​നോ​​​ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി മം​​​ദാ​​​നി അ​​​റി​​​യി​​​ച്ചു.

Latest News

Up